Asianet News 6 hours ago Kerala
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം അലങ്കോലമാക്കിയ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് ചുമതല ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിദഗ്ധരെ ഒഴിവാക്കി ഇഷ്ടക്കാരെ മന്ത്രി നിയോഗിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. മന്ത്രിയുടെ ഓഫിസിന്റെ ദുരൂഹമായ ഇടപെടലും പരീക്ഷാഫലം കുളമാക്കിയതിന് നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിനെ പഴിചാരി മാപ്പര്‍ഹിക്കാത്ത തെറ്റ് മറച്ചു വയ്ക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നും വി.എസ് ആരോപിച്ചു.
അതേസമയം ഫലപ്രഖ്യാപനത്തിലെ വീഴ്‌ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ റബ്ബ് രാജിവെയ്ക്കണമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ആവശ്യപ്പെട്ടു. ഫലപ്രഖ്യാപനം അബദ്ധപഞ്ചാംഗമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും എം എ ബേബി ആവശൃപ്പെട്ടു. ദുര്‍ഗന്ധം വമിക്കുന്ന അശ്ലീല ഭരണമായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും മുന്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
- See more at: http://www.asianetnews.tv/news/article/26532_Opposition-wants-Rubb-resignation#sthash.6eTBX2ca.dpufഅതേസമയം ഫലപ്രഖ്യാപനത്തിലെ വീഴ്‌ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ റബ്ബ് രാജിവെയ്ക്കണമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ആവശ്യപ്പെട്ടു. ഫലപ്രഖ്യാപനം അബദ്ധപഞ്ചാംഗമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും എം എ ബേബി ആവശൃപ്പെട്ടു. ദുര്‍ഗന്ധം വമിക്കുന്ന അശ്ലീല ഭരണമായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും മുന്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
No comments:
Post a Comment