Asianet News 4 hours ago Kerala
കോഴിക്കോട്: എസ് എസ് എല്‍സി പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കെതിരായ ആക്രമണമായി മാറുന്നതില്‍ ലീഗിനകത്ത് അമര്‍ഷം. ആരോപണങ്ങള്‍ വിദ്യാഭ്യാസമന്ത്രിയുടെ പിഴവ് കാരണമാണെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയുടെ പ്രമുഖ നേതാവായ കെ എന്‍ എ ഖാദര്‍ രംഗത്തെത്തി. ഏറ്റവുമൊടുവില്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെയുണ്ടായ ആരോപണത്തെ പോലും ലീഗ് പ്രതിരോധിച്ചിരുന്നു. എന്നാല്‍ എസ് എസ് എല് എസി ഫലപ്രഖ്യാപനത്തിലെ പിഴവ് മന്ത്രി കാണിച്ച അനാവശ്യ തിടുക്കം കാരണാണെന്ന അഭിപ്രായം ലിഗിനകത്ത് ശക്തമാണ്. അട്ടിമറി നടന്നുവെന്ന മന്ത്രിയുടെ ന്യായികരണം ഇവര്‍ വിശ്വസിക്കുന്നില്ല. പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ വിണ്ടും മാനസിക സമ്മര്‍ദ്ദത്തിലാകുന്ന നടപടിയാണ് വിദ്യാഭ്യാസവകുപ്പിന്റേതെന്ന് യുത്ത് ലിഗ് നേതൃത്വവും പ്രതികരിച്ചു.
തിടുക്കം കാണിച്ചത് വഴി പാര്‍ട്ടിക്ക് വിണ്ടുമൊരു വിവാദത്തിന് മറുപടി പറയേണ്ടി വന്നിരിക്കുകയാണ്. മുമ്പ് വിവാദങ്ങളുണ്ടായപ്പോള്‍ ലിഗ് നേതൃത്വം മന്ത്രിമാരെ വിളിച്ച് വരുത്തി സുക്ഷ്മത വേണമെന്ന പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന് ശേഷമാണ് ഇബ്രാഹിം കുഞ്ഞും ഇപ്പോള്‍ അബ്ദുറബ്ബും വിവാദത്തില്‍ പെട്ടത്. അഞ്ചാം മന്ത്രി തര്‍ക്കമടക്കം ഈ മന്ത്രിസഭയുടെ തുടക്കം മുതലേ ലീഗ് വിവാദത്തില്‍ പെട്ടിരുന്നു. ഭരണകാലവാധി അവസാനിക്കുമ്പോഴും വിവാദം തുടരുന്നത് ലീഗിന് തലവേദനയായിരിക്കുകയാണ്. അതേസമയം പ്രശ്നം ലീഗ് ഇനിയും ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ല, ഉദ്യോഗസ്ഥരെ മന്ത്രി കണ്ണടച്ചു വിശ്വസിച്ചു എന്നാണ് പ്രമുഖ നേതാക്കള്‍ കരുതുന്നത്. തര്‍ക്കാലം ന്യായീകരണങ്ങള്‍ നിരത്താതെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- See more at: http://www.asianetnews.tv/news/article/26539_League-Leaders-not-satisfied-with-sslc-issue#sthash.LwazjGBY.dpuf
No comments:
Post a Comment