Pages

Showing posts with label premam movie 2015. Show all posts
Showing posts with label premam movie 2015. Show all posts

ഒരു നിവിന്‍ പോളി സിനിമ എങ്ങനെ നിര്‍മ്മിക്കാം

Tuesday, 7 July 2015

ഒരു നിവിന്‍ പോളി സിനിമ എങ്ങനെ നിര്‍മ്മിക്കാം

 Asianet News  4 days ago  Spice
ഒരു നിവിന്‍ പോളി സിനിമ എങ്ങനെ നിര്‍മ്മിക്കാം

നിവിന്‍ പോളി ചിത്രങ്ങളെ കുറിച്ച് ഒരു സ്‍പൂഫ് വീഡിയോ. നിവിന്‍ പോളി സിനിമകളില്‍ കാണുന്ന പ്രത്യേകതകളെ പരിഗണിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഹൗ ടു മെയ്ക്ക് എ നിവിന്‍ പോളി മൂവി എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. രാഹുല്‍ ഹരിഹരനാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

അതേസമയം നിവിന്റെ പ്രേമം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. പകര്‍പ്പ് എവിടെ നിന്നു ചോര്‍ന്നുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രേമം സിനിമയുടെ വ്യാജനെതിരെ നടപടി ആവശ്യപ്പെട്ട് സംവിധായകന്‍  ലിജോ ജോസ് പെല്ലിശ്ശേരിയും ഇന്ന് രംഗത്തെത്തി.അനധികൃതമായി ഒരു സിനിമ കാണുന്നതിനോ ഷെയര്‍ ചെയ്യുന്നതിനോ മുന്‍പ് അതിന്റെ പിന്നിലുള്ള പ്രയത്‌നത്തെക്കുറിച്ച് ചിന്തിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് ഒരു ജീവിതമാണ്. ഇത് പ്രേമത്തിന്റെ മാത്രം പ്രശ്‌നമല്ല. പൈറസിയില്‍ കൊല ചെയ്യപ്പെടുന്നത് ഓരോ കലാസൃഷ്ടിയാണ്. അന്‍വര്‍ റഷീദിന് എല്ലാ പിന്തുണയും നല്‍കുന്നു - ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ പറയുന്നു.

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്തണമെന്ന് നിവിന്‍ പോളി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
Read more ...

എല്ലാത്തിനും മീതെ പ്രേമവും മമ്മൂക്കയും!

Monday, 6 July 2015

 Asianet News  20 hours ago  Special

എല്ലാത്തിനും മീതെ പ്രേമവും മമ്മൂക്കയും!

വെബ് ഡെസ്‍ക്

തിരിഞ്ഞുനോട്ടം - മലയാളം സിനിമാ ലോകം കഴിഞ്ഞ ആഴ്‍ചയില്‍

പ്രേമത്തിന്റെ പകര്‍പ്പ് പുറത്തായതും തുടര്‍ന്നുള്ള വിവാദങ്ങളും ആഴ്‍ച ഒന്നു കഴിഞ്ഞിട്ടും തുടരുകയാണ്. സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍മാര്‍ക്കുള്ള പകര്‍പ്പാണ് പുറത്തായത്. ഇത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണ് പുറത്തായതെന്നും അല്ല സ്റ്റുഡിയോ ലാബുകളില്‍ നിന്നാണ് പുറത്തായതെന്നും വാദങ്ങള്‍ വരുന്നു. ഇപ്പോഴും അന്വേഷണം നടക്കുകയും ചെയ്യുന്നു. എന്തായാലും കഴിഞ്ഞ ആഴ്‍ച 

പ്രേമം തീയേറ്ററിലും ഹിറ്റ്, വാര്‍ത്തയിലും

സോഷ്യല്‍ മീഡിയകളിലും മറ്റ് മാധ്യമങ്ങളിലും നിറഞ്ഞുനിന്ന സിനിമാസംബന്ധിയായ വാര്‍ത്ത പ്രേമത്തെ കുറിച്ചുതന്നെയായിരുന്നു. പ്രേമത്തിന്റെ പകര്‍പ്പ് പുറത്തായതില്‍ ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും സഹകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ആരോപിച്ച്  ചിത്രത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് രംഗത്ത് എത്തിയതോടെയാണ് വാര്‍ത്തയ്‍ക്കു ചൂടുപിടിച്ചത്. എല്ലാ സിനിമാസംഘടനകളില്‍ നിന്നും താന്‍ രാജിവയ്‍ക്കുന്നുവെന്ന പ്രഖ്യാപനം ചലച്ചിത്രലോകത്ത് വാര്‍ത്താപ്രാധാന്യം നേടി. പിന്നീട് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണനടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് എത്തിയതും വാര്‍ത്തയായി.
കൂടുതല്‍ വായനയ്‍ക്ക് - വ്യാജ 'പ്രേമം'- അന്വേഷിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ നേരിട്ട് എത്തും

രാജാവായി മെഗാതാരം

പ്രേമത്തിനു പുറമേ കഴിഞ്ഞ ആഴ്‍ച വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമാ താരം മമ്മൂട്ടിയായിരുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. സെക്രട്ടറിയേറ്റിലും പരിസരത്തുമാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കു പുറമേ മമ്മൂട്ടി ചില പ്രോഗ്രാമുകളോട് സഹകരിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളും ശ്രദ്ധ നേടി. വായനാദിനാചരണത്തില്‍ പങ്കെടുത്ത് മമ്മൂട്ടി നടത്തിയ പ്രസംഗവും വൈറലായി. വാഹനാപകടത്തിനു ശേഷം വിശ്രമത്തിലായ ജഗതി വീണ്ടും സിനിമയില്‍ അഭിനയിക്കുന്നുവെന്ന് താന്‍ സ്വപ്‍നം കണ്ടുവെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ജഗതിയെ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലെത്തിക്കുകയും ചെയ്‍തു മമ്മൂട്ടി. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ജഗതി വന്നത്.
കൂടുതല്‍ വായനയ്‍ക്ക് - മമ്മൂട്ടി വിളിച്ചു, ജഗതിയെത്തി വീണ്ടും സിനിമ ലോക്കേഷനില്‍
വീണ്ടും അമ്പിളിച്ചിരി

പ്രേമത്തിന്റെ വ്യാജനെതിരെ  മമ്മൂട്ടി ശക്തമായി പ്രതികരിച്ചതും സോഷ്യല്‍മീഡിയയുടെ കയ്യടി നേടി.സിനിമാ ലൊക്കേഷനിലെത്തിയും വീണ്ടും പൊതുപരിപാടിയില്‍ പങ്കെടുത്തും ജഗതി വീണ്ടും സജീവമാകാന്‍ തുടങ്ങി. പക്ഷേ കോട്ടയത്ത് നടന്ന പൊതുചടങ്ങില്‍ ജഗതിയുടെ അരികിലേക്ക് മകള്‍ ഓടിക്കയറിയതും ചര്‍ച്ചയായി.

Read more ...

പ്രേമം ചോര്‍ന്നത് സെന്‍സറിംഗിന് ആദ്യം നല്‍കിയ പകര്‍പ്പില്‍ നിന്ന്

Monday, 6 July 2015

 Asianet News  13 hours ago  News

 പ്രേമം ചോര്‍ന്നത് സെന്‍സറിംഗിന് ആദ്യം  നല്‍കിയ പകര്‍പ്പില്‍ നിന്ന്

തിരുവനന്തപുരം: പ്രേമം സിനിമയുടെ പകര്‍പ്പ് പുറത്തായ കേസില്‍ വഴിത്തിരിവ്. സെന്‍സറിംഗിന് നല്‍കിയ പകര്‍പ്പാണ് പുറത്തായതെന്ന് ആന്റിപൈറസി സെല്‍ കണ്ടെത്തി. സെന്‍സറിംഗിനായി നല്‍കിയ പകര്‍പ്പാണോ അതോ സെന്‍സര്‍ ചെയ്തശേഷം റിലീസിന് നല്‍കിയ പകര്‍പ്പാണോ പുറത്തായത് എന്നായിരുന്നു ഇതുവരെയുള്ള സംശയം. മെയ് 19ന് സെന്‍സറിംഗിനായി അണിയറക്കാര്‍ നല്‍കിയ പകര്‍പ്പാണ് പുറത്തായതെന്നാണ് പുതിയ കണ്ടെത്തല്‍. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമുള്ള മാറ്റങ്ങളോടെ വീണ്ടും പകര്‍പ്പ് നല്‍കിയത് മെയ് 26നായിരുന്നു. 

രണ്ടും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതില്‍ നിന്നാണ് തിയേറ്ററില്‍ പ്രര്‍ദശിപ്പിക്കുന്ന പതിപ്പില്ല പുറത്തായതെന്ന് വ്യക്തമായത്. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചട്ടങ്ങള്‍ പാലിച്ചല്ല ഡിവിഡികള്‍ സൂക്ഷിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അവിടെ നിന്നാണ് ചോര്‍ന്നതെന്ന് ഇപ്പോഴും കൃത്യമായി പറയാനാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. നിര്‍ണ്ണായക തെളിവായ ഡിവിഡിയുടെ പകര്‍പ്പ് നാളെ നല്‍കാന്‍ സെന്‍സര്‍ ഓഫീസറോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. 

അണിയറ പ്രവര്‍ത്തകരും സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയിലും വൈരുധ്യമുണ്ട്. സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ പകര്‍പ്പ് എത്തിച്ചതായി രേഖപ്പെടുത്തിയ വ്യക്തിയുടെ പേരും അണിയറക്കാര്‍ പറഞ്ഞ പേരും രണ്ടാണ്.  അണിയറപ്രവര്‍ത്തകനായ ഗോവിന്ദില്‍ നിന്നും മൊഴിയെടുത്തു. അണിയറക്കാരെ സംശയിക്കേണ്ടെന്ന് നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് പ്രതികരിച്ചു.

അന്വേഷണം ശരിയായ ദിശയിലാണെന്ന് എസ് പി രാജ്പാല്‍ മീണ പറഞ്ഞു. അന്വേഷണം പ്രഹസനമാണെന്ന് ആരോപിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഈ വ്യാഴാഴ്ച എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടും. ദൃശ്യം, മായാമോഹിനി എന്നീ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിച്ചപ്പോള്‍ ശക്തമായി പ്രതികരിച്ച താരസംഘടന അമ്മ , പ്രേമം സംഭവത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെനന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ചോദിച്ചു.  അതിനിടെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ കമലഹാസന്‍ ചിതം പാപനാശത്തിന്റെ പകര്‍പ്പും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം ദിവസം മികച്ച കളക്ഷനുമായി മുന്നേറുമ്പോഴാണ് തമിഴ് യോഗി എന്ന  വെബ് സൈറ്റില്‍ ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് എത്തിയത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ജിത്തു ജോസഫ് പ്രതികരിച്ചു.
Read more ...