Pages

എല്ലാത്തിനും മീതെ പ്രേമവും മമ്മൂക്കയും!

Monday, 6 July 2015

 Asianet News  20 hours ago  Special

എല്ലാത്തിനും മീതെ പ്രേമവും മമ്മൂക്കയും!

വെബ് ഡെസ്‍ക്

തിരിഞ്ഞുനോട്ടം - മലയാളം സിനിമാ ലോകം കഴിഞ്ഞ ആഴ്‍ചയില്‍

പ്രേമത്തിന്റെ പകര്‍പ്പ് പുറത്തായതും തുടര്‍ന്നുള്ള വിവാദങ്ങളും ആഴ്‍ച ഒന്നു കഴിഞ്ഞിട്ടും തുടരുകയാണ്. സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍മാര്‍ക്കുള്ള പകര്‍പ്പാണ് പുറത്തായത്. ഇത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണ് പുറത്തായതെന്നും അല്ല സ്റ്റുഡിയോ ലാബുകളില്‍ നിന്നാണ് പുറത്തായതെന്നും വാദങ്ങള്‍ വരുന്നു. ഇപ്പോഴും അന്വേഷണം നടക്കുകയും ചെയ്യുന്നു. എന്തായാലും കഴിഞ്ഞ ആഴ്‍ച 

പ്രേമം തീയേറ്ററിലും ഹിറ്റ്, വാര്‍ത്തയിലും

സോഷ്യല്‍ മീഡിയകളിലും മറ്റ് മാധ്യമങ്ങളിലും നിറഞ്ഞുനിന്ന സിനിമാസംബന്ധിയായ വാര്‍ത്ത പ്രേമത്തെ കുറിച്ചുതന്നെയായിരുന്നു. പ്രേമത്തിന്റെ പകര്‍പ്പ് പുറത്തായതില്‍ ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും സഹകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ആരോപിച്ച്  ചിത്രത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് രംഗത്ത് എത്തിയതോടെയാണ് വാര്‍ത്തയ്‍ക്കു ചൂടുപിടിച്ചത്. എല്ലാ സിനിമാസംഘടനകളില്‍ നിന്നും താന്‍ രാജിവയ്‍ക്കുന്നുവെന്ന പ്രഖ്യാപനം ചലച്ചിത്രലോകത്ത് വാര്‍ത്താപ്രാധാന്യം നേടി. പിന്നീട് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണനടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് എത്തിയതും വാര്‍ത്തയായി.
കൂടുതല്‍ വായനയ്‍ക്ക് - വ്യാജ 'പ്രേമം'- അന്വേഷിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ നേരിട്ട് എത്തും

രാജാവായി മെഗാതാരം

പ്രേമത്തിനു പുറമേ കഴിഞ്ഞ ആഴ്‍ച വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമാ താരം മമ്മൂട്ടിയായിരുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. സെക്രട്ടറിയേറ്റിലും പരിസരത്തുമാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കു പുറമേ മമ്മൂട്ടി ചില പ്രോഗ്രാമുകളോട് സഹകരിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളും ശ്രദ്ധ നേടി. വായനാദിനാചരണത്തില്‍ പങ്കെടുത്ത് മമ്മൂട്ടി നടത്തിയ പ്രസംഗവും വൈറലായി. വാഹനാപകടത്തിനു ശേഷം വിശ്രമത്തിലായ ജഗതി വീണ്ടും സിനിമയില്‍ അഭിനയിക്കുന്നുവെന്ന് താന്‍ സ്വപ്‍നം കണ്ടുവെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ജഗതിയെ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലെത്തിക്കുകയും ചെയ്‍തു മമ്മൂട്ടി. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ജഗതി വന്നത്.
കൂടുതല്‍ വായനയ്‍ക്ക് - മമ്മൂട്ടി വിളിച്ചു, ജഗതിയെത്തി വീണ്ടും സിനിമ ലോക്കേഷനില്‍
വീണ്ടും അമ്പിളിച്ചിരി

പ്രേമത്തിന്റെ വ്യാജനെതിരെ  മമ്മൂട്ടി ശക്തമായി പ്രതികരിച്ചതും സോഷ്യല്‍മീഡിയയുടെ കയ്യടി നേടി.സിനിമാ ലൊക്കേഷനിലെത്തിയും വീണ്ടും പൊതുപരിപാടിയില്‍ പങ്കെടുത്തും ജഗതി വീണ്ടും സജീവമാകാന്‍ തുടങ്ങി. പക്ഷേ കോട്ടയത്ത് നടന്ന പൊതുചടങ്ങില്‍ ജഗതിയുടെ അരികിലേക്ക് മകള്‍ ഓടിക്കയറിയതും ചര്‍ച്ചയായി.

No comments:

Post a Comment