ഒരു നിവിന്‍ പോളി സിനിമ എങ്ങനെ നിര്‍മ്മിക്കാം
Asianet News 4 days ago Spice
നിവിന്‍ പോളി ചിത്രങ്ങളെ കുറിച്ച് ഒരു സ്‍പൂഫ് വീഡിയോ. നിവിന്‍ പോളി സിനിമകളില്‍ കാണുന്ന പ്രത്യേകതകളെ പരിഗണിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഹൗ ടു മെയ്ക്ക് എ നിവിന്‍ പോളി മൂവി എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. രാഹുല്‍ ഹരിഹരനാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
അതേസമയം നിവിന്റെ പ്രേമം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. പകര്‍പ്പ് എവിടെ നിന്നു ചോര്‍ന്നുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രേമം സിനിമയുടെ വ്യാജനെതിരെ നടപടി ആവശ്യപ്പെട്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഇന്ന് രംഗത്തെത്തി.അനധികൃതമായി ഒരു സിനിമ കാണുന്നതിനോ ഷെയര്‍ ചെയ്യുന്നതിനോ മുന്‍പ് അതിന്റെ പിന്നിലുള്ള പ്രയത്‌നത്തെക്കുറിച്ച് ചിന്തിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് ഒരു ജീവിതമാണ്. ഇത് പ്രേമത്തിന്റെ മാത്രം പ്രശ്‌നമല്ല. പൈറസിയില്‍ കൊല ചെയ്യപ്പെടുന്നത് ഓരോ കലാസൃഷ്ടിയാണ്. അന്‍വര്‍ റഷീദിന് എല്ലാ പിന്തുണയും നല്‍കുന്നു - ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ പറയുന്നു.
പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്തണമെന്ന് നിവിന്‍ പോളി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്തണമെന്ന് നിവിന്‍ പോളി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
No comments:
Post a Comment