Pages

എസ്എസ്എല്‍സി: പുതുക്കിയ ഫലം നാളെ

Thursday, 23 April 2015

 Asianet News  3 hours ago  Kerala

എസ്എസ്എല്‍സി: പുതുക്കിയ ഫലം നാളെ
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ വൈകിട്ടോടെ പുനഃപ്രസിദ്ധീകരിച്ചേക്കും. പരീക്ഷാ ഭവന്‍ സൈറ്റില്‍നിന്നു നിലവിലെ ഫലം നീക്കി. 40 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് പരീക്ഷാഫലം പൂര്‍ണമായും പരീക്ഷാ ഭവന്‍ ശേഖരിച്ചു. 
 
ആകെയുള്ള 54 മൂല്യനിര്‍ണയ ക്യാംപുകളില്‍ ഇനി 11 ഇടങ്ങളില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് ലഭിക്കാനുണ്ട്. ആയിരത്തിലധികം കുട്ടികളുടെ പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ ക്യാംപുകളില്‍ അധ്യാപകര്‍ മാര്‍ക്ക് ലിസ്റ്റും പേപ്പറും ഒത്തുനോക്കുന്ന തിരക്കിലാണ്. ഇന്നു രാത്രിയിലോ നാളെ ഉച്ചയോടുകൂടിയോ പൂര്‍ണമായ ഫലം ഇവിടങ്ങളില്‍ നിന്നുമെത്തും. ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടവര്‍ക്ക് അതും കൂടി നല്‍കി നാളെ രാത്രിയോടെ വ്യക്തതയുള്ള പൂര്‍ണഫലം പ്രസിദ്ധീകരിക്കും.

ഇതിനിടെ രാവിലെ ഐടി അറ്റ് സ്കൂള്‍, പരീക്ഷ ഭവന്‍ എന്നിവയുടെ വെബ്സൈറ്റില്‍ നിന്ന് നിലവിലെ ഫലം നീക്കിയെങ്കിലും വൈകിട്ടോടെ ഐടി അറ്റ് സ്കൂളിന്‍റെ വെബ്സൈറ്റില്‍ പഴയ ഫലം വീണ്ടുമിട്ടു. മൂല്യ നിര്‍ണയ ക്യാംപുകളില്‍ നിന്ന് കിട്ടിയ മാര്‍ക്കും നിലവിലെ മാര്‍ക്ക് ലിസ്റ്റും ഒരുമിച്ചുനോക്കി പിഴവുകള്‍ തിരുത്തിയാകും  വെബ് സൈറ്റില്‍ പൂര്‍ണമായ ഫലം ലഭ്യമാക്കുക. അതസമയം ക്യാംപുകളില്‍ നിന്ന് ഫലം വേഗത്തിലെത്തിക്കാനുളള സമ്മര്‍ദവുമുണ്ട് അധ്യാപകര്‍ക്ക്.

ഫലം പ്രസദ്ധീകരിച്ചാലും അത് പ്രഖ്യാപിക്കില്ല. ഇപ്പോഴത്തെ വിജയശതമാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാത്തതിനാലാണ് പ്രഖ്യാപനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം .

No comments:

Post a Comment