Asianet News 37 minutes ago India
കാഠ്മണ്ഢു: നേപ്പാളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ മൂന്ന് തവണയാണ് ഇന്ന് ഭൂചലനമുണ്ടായത്. ഇന്നലത്തെ ഭൂചലനത്തില്‍ മരണ സംഖ്യ 1800 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണസംഖ്യ അയ്യായിരം കടക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം എട്ട് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നേപ്പാളിലുണ്ടാക്കിയത്. കാഠ്മണ്ഡുവും പൊഖ്‌റയും ലളിത്പൂറും കുലുക്കത്തില്‍ തകര്‍ന്നടിഞ്ഞു. പൈതൃക നിര്‍മ്മിതികളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടാവിഷ്ടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങി ക്കിടക്കുന്നുണ്ട്.
അര്‍ധരാത്രിയും രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ രാത്രി ഉണ്ടായത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കാഠ്മണ്ഡു വിലെ ത്രിഭുവന്‍ വിമാനത്താവളം അടച്ചിരിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനം താറുമാറായി. മൂന്ന് ലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി കിടക്കുകയാണ്. ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.
അതിനിടെ നേപ്പാളില്‍ നിന്നുള്ള 158 ഇന്ത്യക്കാര്‍ ദില്ലിയിലെത്തി. അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ ഇപ്പോഴും നേപ്പാളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അറുപതോളം പേരാണ് ഉത്തരേന്ത്യയില്‍ ഭൂചലനത്തില്‍ മരിച്ചത്. വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യക്കാരെ ദില്ലിയിലെത്തിച്ചത്. 55 പേരടങ്ങന്ന സംഘമാണ് ആദ്യമെത്തിയത്. രണ്ടാമത്തെ വിമാത്തില്‍ 103 ഇന്ത്യക്കാരാണുണ്ടായിരുന്നത്. നടന്ന സംഭവങ്ങളെ ഞെട്ടലോടെയാണ് നാട്ടിലെത്തിയവര്‍ ഓര്‍ക്കുന്നത്.
രാത്രി വൈകിയും തുടര്‍ ചലനങ്ങള്‍ ദില്ലിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. പശ്ചിമബംഗാളിലെ വടക്കന്‍ ജില്ലകളിലും നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിലെ മാല്‍ഡയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 40 കുട്ടികള്‍ക്ക് പരിക്കേറ്റു.
സിലിഗുഡി എന്ന സ്ഥലത്തും 50 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന യു.പിയിലെയും, ബീഹാറിലെയും സിക്കിമിലിയെയും പ്രദേശങ്ങളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ട്. തീവ്രത കൂടിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത് അതുകൊണ്ട് തന്നെ തുടര്‍ചലനങ്ങള്‍ ഉണ്ടാകാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

ഇന്നലെ ഭൂചലനത്തെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ഹിമപാതമുണ്ടായി. ഭൂകമ്പത്തില്‍ മരിച്ചവരില്‍ 18 വിദേശ പര്‍വ്വതാരോഹകരുമുള്‍പ്പെടും. നേപ്പാളിലെ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ ഒരുഭാഗവും ഭൂചലനത്തില്‍ തകര്‍ന്നു. അപകടത്തില്‍ എംബസി ജീവനക്കാരന്റെ മകള്‍ മരിച്ചു. നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങി. ഇന്ത്യയില്‍ നിന്ന് വിളിക്കാന്‍: 1800 42 53 939 . വിദേശത്ത് നിന്ന് വിളിക്കാന്‍: 0471 2333339.
നേപ്പാളിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് ഇന്നലെയുണ്ടായത്.കാഠ്മണ്ഡുവിലെ പ്രശസ്തമായ ധരാരാ സ്തൂപം ഭൂചലനത്തില്‍ തകര്‍ന്നുവീണു. ത്രിഭുവന്‍ വിമാനത്താവളവും തകര്‍ന്നു. സമീപകാലത്തുണ്ടായിട്ടില്ലാത്ത വന്‍ ദുരന്തമാണ് നേപ്പാള്‍ അഭിമുഖീകരിക്കുന്നത്. ഇന്നലെ രാവിലെ 11.41നാണ് ഇന്ത്യയില്‍ ആദ്യ ചലനം അനുഭവപ്പെട്ടത്. 12.15നു രണ്ടാമത്തെ ചലനവുമുണ്ടായി. രാജ്യ തലസ്ഥാനമടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുലുങ്ങി. 20 സെക്കന്റോളമുണ്ടായിരുന്നു അദ്യത്തെ ചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പ്രകാരം 7.9 ആണ് ഭൂകമ്പത്തിന്റെ തീവ്രത. നേപ്പാളിലെ പൊഖാറയില്‍ ഭൗമോപരിതലത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം താഴെയായാണു പ്രഭവകേന്ദ്രം. ചലനമുണ്ടായ ഉടന്‍ വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ ഇറങ്ങിയോടി. പലേടത്തും കെട്ടിടങ്ങള്‍ തകര്‍ന്നു. നിലക്കെട്ടിടങ്ങളില്‍ വന്‍ വിള്ളലുകള്‍ വീണു.
നേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇന്ത്യയുടെ പൂര്‍ണ സഹായമുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേപ്പാള്‍ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും നരേന്ദ്ര മോദി സംസാരിച്ചു. ദുരന്ത നിവാരണ സേനയുടെ നാല് ടീമിനെ അവിടേയ്ക്ക് അയയ്ക്കും.വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കരസേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണു ദുരന്തം ഏറെ ബാധിച്ചത്.

കണ്‍ട്രോള്‍ റൂം തുറന്നു
നേപ്പാളിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂ നമ്പര്‍ 09779851135141 . ഹെല്‍പ് ലൈന്‍ നമ്പറുകള്‍ +977 9581107021,+977 9851135141. വിദേശകാര്യ മന്ത്രാലയത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്!! ലൈന്‍ തുറന്നിട്ടുണ്ട്. നമ്പറുകള്‍ 01123012113, 23014104, 23017905.
നേപ്പാള്‍ കരയുന്നു
എട്ടു ദശാബ്ദത്തിനിടെ ഇത്രവലിയൊരു ദുരന്തം നേപ്പാള്‍ കണ്ടിട്ടില്ല. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നു. പ്രശസ്തമായ ദര്‍ബാര്‍ സ്ക്വയര്‍ പൂര്‍ണമായി തകര്‍ന്നു. വിമാനത്താവളങ്ങള്‍ തകര്‍ന്നതോടെ വിമാനങ്ങള്‍ പലതും ഇന്ത്യയിലേക്കു തിരിച്ചുവിട്ടു. ദേശീയപാതകളക്കം റോഡുകള്‍ വിണ്ടുകീറി.

തലസ്ഥാനമായ കാഠ്മണ്ഡു, ലളിത്പുര്‍ തുടങ്ങിയ പ്രധാന നഗങ്ങളിലെ ബഹുനിലക്കെട്ടിടങ്ങളെല്ലാം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. 14 ഓളം തുടര്‍ ചലനങ്ങള്‍ ഈ മേഖലയിലുണ്ടായി. മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ നേപ്പാളിലുണ്ട്.
വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ അവിടെനിന്നുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മൂവായിരത്തോളം പേര്‍ മരിച്ചിട്ടുണ്ടെന്ന് പ്രാദേശി റേഡിയോയിലൂടെയുള്ള വിവരങ്ങളെ ഉദ്ധരിച്ച് നേപ്പാളില്‍നിന്നു മലയാളിയായ പത്മേഷ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ഹിമപാതമുണ്ടായെന്നു വാര്‍ത്തകളുണ്ട്. നിരവധി പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍.

ദുരന്തം ഇന്ത്യയില്‍
ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഭൂചലനം ദുരന്തം വിതച്ചത്. ബിഹാറില്‍ മാത്രം മുപ്പതോളം പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരും. പശ്ചിമബംഗാളിലെ മാല്‍ദയില്‍ സ്കൂള്‍ തകര്‍ന്നുവീണ് 40 കുട്ടികള്‍ക്കു പരിക്കേറ്റു. ഗ്രാമീണ മേഖലകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അറിവായി വരുന്നതേയുള്ളൂ. നേപ്പാള്‍ അതിര്‍ത്തി മേഖലയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണു ദുരന്തം ഏറെ നാശം വിതച്ചത്.സിക്കിമിന്‍ കനത്ത മണ്ണിടിച്ചിലുണ്ടായെന്നു റിപ്പോര്‍ട്ടുണ്ട്. ആളപായമില്ല. എങ്കിലും സാരമായ നാശനഷ്ടമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
കൊച്ചിയും കുലുങ്ങി
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ കൊച്ചിയിലും ചെന്നൈയിലും ഭൂചലനമുണ്ടായി. കൊച്ചിയില്‍ കടവന്ത്ര, കലൂര്‍ ഭാഗങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി ആളുകള്‍ പറയുന്നു. പലര്‍ക്കും തലകറങ്ങുന്നതുപോലുള്ള അനുഭവമുണ്ടായി.ചെന്നൈയില്‍ കോടമ്പാക്കം അടക്കമുള്ള പ്രദേശങ്ങളിലും സമാന അനുഭവമായിരുന്നു. ഇവിടങ്ങളിലും വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.

- See more at: http://www.asianetnews.tv/news/article/26622_earth-quake#sthash.SmMN0Lbp.dpuf
No comments:
Post a Comment