Asianet News 1 hour ago Kerala
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തിന് എകെജി സെന്‍ററില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കേന്ദ്രക്കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ യോഗത്തിനെത്തില്ല. സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലാത്തത് കൊണ്ട് സംസ്ഥാന നേതൃത്വം വിഎസ്സിനെ യോഗത്തിന് ക്ഷണിച്ചിട്ടുമില്ല.
നിലവില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള ഘടകം വിഎസ്സിന് നിശ്ചയിച്ച് നല്‍കിയിട്ടില്ല. പുതിയ സെക്രട്ടറിയേറ്റിന് രൂപം നല്‍കു കയാണ് ഇന്ന് ചേരുന്ന സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട . പുതിയ സെക്രട്ടറിയേറ്റില്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടാകാനിടയില്ല. പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് രൂപീകരിക്കും. നേരത്തെ സെക്രട്ടറിയേറ്റിലുണ്ടായിരുന്ന ചിലരെ ഒഴിവാക്കിയാകും പുതിയവരെ ഉള്‍പ്പെടുത്തുക.
ഉച്ചയ്ക്ക് ശേഷം ഇടതുമുന്നണി നേതൃയോഗവും ചേരുന്നുണ്ട്. എല്‍ഡിഎഫ് വിപുലീകരണ വും ജനതാപാര്‍ട്ടി ലയനവും യോഗത്തില്‍ പ്രധാന ചര്‍ച്ച ആയേക്കും. എസ്എസ്എല്‍സി ഫലത്തിലെ ക്രമക്കേടും ബാര്‍ കോഴയില്‍ മന്ത്രി ബാബുവിനെതിരായ മൊഴിയും രാഷ്ട്രീയ ആയുധമാക്കാനുള്ള തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും.
No comments:
Post a Comment