Asianet News 2 hours ago Kerala
സാധാരണ ഗതിയില്‍ ഒരു അധ്യാപകന്‍ ഒരു ദിവസം നോക്കേണ്ടത് 26 പേപ്പര്‍. അതായത് 13 വീതമുള്ള രണ്ടു കെട്ട്. ഓരോ കെട്ട് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനും മൂന്നു മണിക്കൂര്‍ സമയം. രാവിലെ 9.30 മുതല്‍ വൈകീട്ട് നാലു വരെയാണു മൂല്യ നിര്‍ണയ ക്യാമ്പിന്റെ സമയം. പക്ഷേ നാളെയ്ക്കകം മൂല്യനിര്‍ണയം തീര്‍ക്കണമെന്ന നിര്‍ദേശം വന്നതോടെ ഇപ്പോള്‍ ചില ജില്ലകളില്‍ ഒരു കെട്ട് ഉത്തരക്കടലാസ് കൂടി അധികം നല്‍കി. അതായത് 39 പേപ്പര്‍.
കണ്ണൂര്‍ ജില്ലയിലെ ക്യാംപില്‍ ഇന്നലെയും ഇന്നും കെമിസ്ട്രി പേപ്പര്‍ ഒരു കെട്ട് അധികം നല്‍കിയെന്നാണ് വിവരം. തിരുവനന്തപുരത്തെ ക്യാംപില്‍ കെമിസ്ട്രിയും ഫിസിക്‌സും ഒരോ കെട്ട് വീതം അധികം നല്‍കിയെന്നും അറിയുന്നു. എന്‍ജിനീയറിങ് പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളുടെ മാര്‍ക്കും പരിഗണിക്കുന്നുണ്ട്. അതിനാല്‍ ഇരട്ട മൂല്യ നിര്‍ണയമാണ് നടത്തുന്നത്. ഈ സാഹചര്യമുളളപ്പോഴാണ് തിടുക്കത്തിലുള്ള മൂല്യനിര്‍ണയം.
ഒരു കെട്ട് അധികം ഉത്തരക്കടലാസ് നോക്കുന്നത് അര ഡിഎയും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും നല്‍കാമെന്നാണ് അധ്യാപകര്‍ക്കുള്ള വാഗ്ദാനം. കഴിഞ്ഞ ആറിനാണ് മൂല്യനിര്‍ണയ ക്യാംപ് തുടങ്ങിയത്.
original by: http://www.asianetnews.tv/news/article/26546_plus-two#sthash.txj5Q3yY.dpuf
No comments:
Post a Comment