Pages

തൊഴില്‍തട്ടിപ്പും ക്രൂര പീഡനവും; ഒമാനില്‍ മലയാളി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി

Friday, 24 April 2015

 Asianet News  11 hours ago  News

തൊഴില്‍തട്ടിപ്പും ക്രൂര പീഡനവും; ഒമാനില്‍ മലയാളി യുവതി  കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി
മസ്കറ്റ്: ഒമാനിലെ ബര്‍ക്കയില്‍ തൊഴില്‍തട്ടിപ്പിന് ഇരയായ മലയാളി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. തിരുവനന്തപുരം വിതുര സ്വദേശി ഷീജയാണ് മര്‍ദ്ദനം ഭയന്ന് തന്നെ പൂട്ടിയിട്ട കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. കെട്ടിടത്തിന് താഴെ പരസ്യബോര്‍ഡില്‍ കുടുങ്ങിയതിനാല്‍ നിസാരമായ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടു. ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ ജോലിക്കെന്ന പേരില്‍ യു.എ.ഇ.യിലേക്ക് കൊണ്ടുവന്ന ഇവരെ കഴിഞ്ഞദിവസമാണ് വീട്ടുജോലിക്ക് ഒമാനിലേക്ക് എത്തിച്ചത്. ഒമാനിലെ ബര്‍ക്കയില്‍ മാന്‍പവര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ഷീജ താഴേക്ക് ചാടിയത്.
പത്രപരസ്യം കണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ ജോലിക്ക് അപേക്ഷിച്ച തന്നെ ചെന്നൈയിലെ ഒരു ഏജന്‍സിയാണ് യു.എ.ഇയിലെ അജ്മാനിലേക്ക് അയച്ചതെന്ന് ഷീജ പറയുന്നു. വാഗ്ദാനം ചെയ്ത ജോലിക്ക് പകരം വീട്ടുവേല ചെയ്യാന്‍ വിസമ്മതിച്ച ഇവര്‍ക്ക് അജ്മാനിലെ ഏജന്‍സിയില്‍ നിന്ന് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നു. സന്ദര്‍ശക വിസയില്‍ ഹൈദരബാദ് വഴിയാണ് ഇവരെ യു.എ.ഇയിലേക്ക് എത്തിച്ചത്.
അജ്മാനില്‍ നിന്ന് ഒമാനിലെ മാന്‍പവര്‍ ഏജന്‍സി 1300 റിയാല്‍ നല്‍കിയാണ് ഇവരെ ഒമാനിലെ ബര്‍ക്കയിലെത്തിച്ചത്. ഇവിടെ നിന്ന് സലാലയിലെ ഏജന്‍സിക്ക് കൈമാറാനായിരുന്നു നീക്കം. എന്നാല്‍, സലാലയിലേക്ക് പോകാന്‍ ഷീജ വിസമ്മതിച്ചു. മര്‍ദ്ദനം ഭയന്നാണ് നാലുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതത്രെ.
ഷീജ് ചികില്‍സ നല്‍കി അജ്മാനിലേക്ക് തിരിച്ചെത്തിക്കാനാണ് പൊലീസിന്റെ നിര്‍ദേശം. അജ്മാനിനെത്തിയാല്‍ തനിക്ക് വീണ്ടും മര്‍ദനമേല്‍ക്കേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. മസ്കത്ത് എംബസിയില്‍ വിവരമറിയിച്ച സാമൂഹിക പ്രവര്‍ത്തര്‍ ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്.

- See more at: http://www.asianetnews.tv/pravasam/article/26594_keralite-woman-tries-to-commit-suicde-in-Oman-#sthash.GrIyAwMw.dpuf

No comments:

Post a Comment