Asianet News 1 day ago Auto
'കാറ്റിലോടുന്ന കാര്‍- മഴക്കാര്‍' എന്നൊക്കെ നമ്മള്‍ കടങ്കഥ പറഞ്ഞ് കളിക്കാറുണ്ട്. എന്നാല്‍ ഇതാ കാറ്റിലോടുന്ന മറ്റൊരു കാര്‍ ഇതാ എയര്‍പോഡ്. ഈ പരിസ്ഥിതി സൗഹൃദകാറിനെക്കുറിച്ച് നമ്മള്‍ കുറേകാലമായി കേള്‍ക്കുന്നുണ്ട്
വെള്ളം ഉപയോഗിച്ച് ഓടുന്ന കാര്‍, മനുഷ്യമാലിന്യം ഉപയോഗിച്ച് ഓടുന്ന കാറെന്നൊക്കെ പറയുന്നത് പോലെ ഇതും കണ്‍സെപ്റ്റ് മാത്രമായി ഒതുങ്ങുമെന്നാണ് പലരും കരുതിയത്. എന്നാലിതാ ഈ കാര്‍ നിരത്തിലേക്കെത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ കാര്‍ നിരത്തിലേക്കെത്തുമെന്നാണ് കരുതുന്നത്.
മറ്റാ വാഹനങ്ങളില്‍ ഇന്ധനങ്ങള്‍ ചെയ്യുന്ന ജോലി ഇവിടെ ചെയ്യുന്നത് കംപ്രസ് ചെയ്ത് നിറച്ച വായു ആണ്. അതേ നമ്മുടെ വാഹനങ്ങളുടെ ടയറിലൊക്കെ നിറയ്ക്കുന്ന അതേ വായു. കംപ്രസ് ചെയ്ത വായു നിറയ്ക്കാന്‍ തകര്‍ന്ന് പോകാത്ത കാര്‍ബണ്‍ ഫൈബര്‍ ടാങ്കും ഉണ്ട്.
മൂന്നുവീലും സ്റ്റിയറിങ്ങിന് പകരം ജോയ്സ്റ്റിക്കും ഓട്ടോറിക്ഷായോട് സാമ്യം തോന്നുന്ന രൂപവുമായി നിലവിലെ വാഹനസങ്കല്‍പ്പങ്ങളെ മാറ്റിമറയ്ക്കുന്ന രൂപമാണ് എയര്‍പോഡിനുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇവ സഞ്ചരിക്കും.
No comments:
Post a Comment