ഇതുവരെയുള്ള സമ്പാദ്യമെല്ലാം വിറ്റ് അതുല്‍ വാര്യരുടെ ലോകം ചുറ്റും ബുള്ളറ്റ് യാത്ര തുടങ്ങി. ഒന്നര വര്‍ഷം കൊണ്ട് നാല് വന്‍കരകള്‍ താണ്ടുകയാണ് ലക്ഷ്യം. ഇതുവരെയുള്ള സമ്പാദ്യമെല്ലാം വിറ്റാണ് യാത്രക്കുള്ള പണം അതുല്‍ വാര്യര്‍ കണ്ടെത്തിയത്. 4 വന്‍കരകള്‍, 40ലേറെ രാജ്യങ്ങള്‍. ലോകത്തിന്റെ ആത്മാവിനെ തൊട്ടറിയാനുള്ള തൃശ്ശൂര്‍ സ്വദേശി അതുല്‍ വാര്യരുട ബുള്ളറ്റ് യാത്രക്ക് തുടക്കമായി.
കന്യാകുമാരിയില്‍നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര ഇന്ന് ചെന്നൈയിലെത്തും. അവിടെനിന്ന് കപ്പല്‍ മാര്‍ഗം തായ്ലന്റിലേക്ക്. പിന്നെ ലോകത്തിലെ വിവിധ സംസ്‌കാരങ്ങളേയും പൈതൃകങ്ങളേയും തൊട്ടറിഞ്ഞ് യാത്ര തുടരും. ലാവോസ്, മലേഷ്യ, ഓസ്‌ട്രേലിയ, ഒമാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍. ഒടുവില്‍ ആഫ്രിക്കയില്‍ ബ്രേക്കിടും.
ജീവിതത്തില്‍ ഇതുവരെ നേടിയ സമ്പാദ്യങ്ങളെല്ലാം വിറ്റാണ് യാത്രക്കുള്ള പണം അതുല്‍ കണ്ടെത്തിയത്. അതിന് പ്രചോദനമായത് ഒരു ജര്‍മ്മന്‍ സഞ്ചാരിയും. കഴിഞ്ഞ 2 മാസമായി യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു അതുല്‍ വാര്യര്‍. 3 വര്‍ഷം മുന്പ് സുഹൃത്തുക്കള്‍ക്കൊപ്പം തെക്കേയിന്ത്യ മുഴുവന്‍ ബൈക്കില്‍ സഞ്ചരിച്ചതിന്റെ അനുഭവസമ്പത്താണ് അതുലിന്റെ കരുത്ത്.
No comments:
Post a Comment