Pages

നേപ്പാളില്‍ വീണ്ടും ഭൂചലനം; മരണം 1800 കവിഞ്ഞു

Saturday, 25 April 2015

 Asianet News  37 minutes ago  India

നേപ്പാളില്‍ വീണ്ടും ഭൂചലനം; മരണം 1800 കവിഞ്ഞു
കാഠ്മണ്ഢു: നേപ്പാളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ മൂന്ന് തവണയാണ് ഇന്ന് ഭൂചലനമുണ്ടായത്. ഇന്നലത്തെ ഭൂചലനത്തില്‍ മരണ സംഖ്യ 1800 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണസംഖ്യ അയ്യായിരം കടക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം എട്ട് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നേപ്പാളിലുണ്ടാക്കിയത്. കാഠ്മണ്ഡുവും പൊഖ്‌റയും ലളിത്പൂറും കുലുക്കത്തില്‍ തകര്‍ന്നടിഞ്ഞു.  പൈതൃക നിര്‍മ്മിതികളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടാവിഷ്ടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങി ക്കിടക്കുന്നുണ്ട്.

അര്‍ധരാത്രിയും രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ രാത്രി ഉണ്ടായത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കാഠ്മണ്ഡു വിലെ ത്രിഭുവന്‍ വിമാനത്താവളം അടച്ചിരിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനം താറുമാറായി. മൂന്ന് ലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി കിടക്കുകയാണ്. ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.

അതിനിടെ നേപ്പാളില്‍ നിന്നുള്ള 158 ഇന്ത്യക്കാര്‍ ദില്ലിയിലെത്തി. അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ ഇപ്പോഴും നേപ്പാളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അറുപതോളം പേരാണ് ഉത്തരേന്ത്യയില്‍ ഭൂചലനത്തില്‍ മരിച്ചത്. വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യക്കാരെ ദില്ലിയിലെത്തിച്ചത്. 55 പേരടങ്ങന്ന സംഘമാണ് ആദ്യമെത്തിയത്. രണ്ടാമത്തെ വിമാത്തില്‍ 103 ഇന്ത്യക്കാരാണുണ്ടായിരുന്നത്. നടന്ന സംഭവങ്ങളെ ഞെട്ടലോടെയാണ് നാട്ടിലെത്തിയവര്‍ ഓര്‍ക്കുന്നത്.

രാത്രി വൈകിയും തുടര്‍ ചലനങ്ങള്‍ ദില്ലിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. പശ്ചിമബംഗാളിലെ വടക്കന്‍ ജില്ലകളിലും നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിലെ മാല്‍ഡയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 40 കുട്ടികള്‍ക്ക് പരിക്കേറ്റു.

സിലിഗുഡി എന്ന സ്ഥലത്തും 50 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന യു.പിയിലെയും, ബീഹാറിലെയും സിക്കിമിലിയെയും പ്രദേശങ്ങളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ട്. തീവ്രത കൂടിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത് അതുകൊണ്ട് തന്നെ തുടര്‍ചലനങ്ങള്‍ ഉണ്ടാകാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
ഇന്നലെ ഭൂചലനത്തെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ഹിമപാതമുണ്ടായി. ഭൂകമ്പത്തില്‍ മരിച്ചവരില്‍ 18 വിദേശ പര്‍വ്വതാരോഹകരുമുള്‍പ്പെടും. നേപ്പാളിലെ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ ഒരുഭാഗവും ഭൂചലനത്തില്‍ തകര്‍ന്നു. അപകടത്തില്‍ എംബസി ജീവനക്കാരന്റെ മകള്‍ മരിച്ചു. നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങി. ഇന്ത്യയില്‍ നിന്ന് വിളിക്കാന്‍: 1800 42 53 939 . വിദേശത്ത് നിന്ന് വിളിക്കാന്‍: 0471 2333339.

നേപ്പാളിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് ഇന്നലെയുണ്ടായത്.കാഠ്മണ്ഡുവിലെ പ്രശസ്തമായ ധരാരാ സ്തൂപം ഭൂചലനത്തില്‍ തകര്‍ന്നുവീണു. ത്രിഭുവന്‍ വിമാനത്താവളവും തകര്‍ന്നു. സമീപകാലത്തുണ്ടായിട്ടില്ലാത്ത വന്‍ ദുരന്തമാണ് നേപ്പാള്‍ അഭിമുഖീകരിക്കുന്നത്. ഇന്നലെ രാവിലെ 11.41നാണ് ഇന്ത്യയില്‍ ആദ്യ ചലനം അനുഭവപ്പെട്ടത്. 12.15നു രണ്ടാമത്തെ ചലനവുമുണ്ടായി. രാജ്യ തലസ്ഥാനമടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുലുങ്ങി. 20 സെക്കന്റോളമുണ്ടായിരുന്നു അദ്യത്തെ ചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പ്രകാരം 7.9 ആണ് ഭൂകമ്പത്തിന്റെ തീവ്രത. നേപ്പാളിലെ പൊഖാറയില്‍ ഭൗമോപരിതലത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം താഴെയായാണു പ്രഭവകേന്ദ്രം. ചലനമുണ്ടായ ഉടന്‍ വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ ഇറങ്ങിയോടി. പലേടത്തും കെട്ടിടങ്ങള്‍ തകര്‍ന്നു. നിലക്കെട്ടിടങ്ങളില്‍ വന്‍ വിള്ളലുകള്‍ വീണു.

നേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇന്ത്യയുടെ പൂര്‍ണ സഹായമുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേപ്പാള്‍ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും നരേന്ദ്ര മോദി സംസാരിച്ചു. ദുരന്ത നിവാരണ സേനയുടെ നാല് ടീമിനെ അവിടേയ്ക്ക് അയയ്ക്കും.വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കരസേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണു ദുരന്തം ഏറെ ബാധിച്ചത്.


earth quake
കണ്‍ട്രോള്‍ റൂം തുറന്നു
നേപ്പാളിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂ നമ്പര്‍ 09779851135141 . ഹെല്‍പ് ലൈന്‍ നമ്പറുകള്‍ +977 9581107021,+977 9851135141. വിദേശകാര്യ മന്ത്രാലയത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്!! ലൈന്‍ തുറന്നിട്ടുണ്ട്. നമ്പറുകള്‍ 01123012113, 23014104, 23017905.
നേപ്പാള്‍ കരയുന്നു

എട്ടു ദശാബ്ദത്തിനിടെ ഇത്രവലിയൊരു ദുരന്തം നേപ്പാള്‍ കണ്ടിട്ടില്ല. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നു. പ്രശസ്തമായ ദര്‍ബാര്‍ സ്ക്വയര്‍ പൂര്‍ണമായി തകര്‍ന്നു. വിമാനത്താവളങ്ങള്‍ തകര്‍ന്നതോടെ വിമാനങ്ങള്‍ പലതും ഇന്ത്യയിലേക്കു തിരിച്ചുവിട്ടു. ദേശീയപാതകളക്കം റോഡുകള്‍ വിണ്ടുകീറി.
തലസ്ഥാനമായ കാഠ്മണ്ഡു, ലളിത്പുര്‍ തുടങ്ങിയ പ്രധാന നഗങ്ങളിലെ ബഹുനിലക്കെട്ടിടങ്ങളെല്ലാം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. 14 ഓളം തുടര്‍ ചലനങ്ങള്‍ ഈ മേഖലയിലുണ്ടായി. മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ നേപ്പാളിലുണ്ട്. 

വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ അവിടെനിന്നുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മൂവായിരത്തോളം പേര്‍ മരിച്ചിട്ടുണ്ടെന്ന് പ്രാദേശി റേഡിയോയിലൂടെയുള്ള വിവരങ്ങളെ ഉദ്ധരിച്ച് നേപ്പാളില്‍നിന്നു മലയാളിയായ പത്മേഷ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ഹിമപാതമുണ്ടായെന്നു വാര്‍ത്തകളുണ്ട്. നിരവധി പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍. 

earth quake
earth quake

ദുരന്തം ഇന്ത്യയില്‍

ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഭൂചലനം ദുരന്തം വിതച്ചത്. ബിഹാറില്‍ മാത്രം മുപ്പതോളം പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരും. പശ്ചിമബംഗാളിലെ മാല്‍ദയില്‍ സ്കൂള്‍ തകര്‍ന്നുവീണ് 40 കുട്ടികള്‍ക്കു പരിക്കേറ്റു. ഗ്രാമീണ മേഖലകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അറിവായി വരുന്നതേയുള്ളൂ. നേപ്പാള്‍ അതിര്‍ത്തി മേഖലയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണു ദുരന്തം ഏറെ നാശം വിതച്ചത്.സിക്കിമിന്‍ കനത്ത മണ്ണിടിച്ചിലുണ്ടായെന്നു റിപ്പോര്‍ട്ടുണ്ട്. ആളപായമില്ല. എങ്കിലും സാരമായ നാശനഷ്ടമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
കൊച്ചിയും കുലുങ്ങി

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ കൊച്ചിയിലും ചെന്നൈയിലും ഭൂചലനമുണ്ടായി. കൊച്ചിയില്‍ കടവന്ത്ര, കലൂര്‍ ഭാഗങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി ആളുകള്‍ പറയുന്നു. പലര്‍ക്കും തലകറങ്ങുന്നതുപോലുള്ള അനുഭവമുണ്ടായി.ചെന്നൈയില്‍ കോടമ്പാക്കം അടക്കമുള്ള പ്രദേശങ്ങളിലും സമാന അനുഭവമായിരുന്നു. ഇവിടങ്ങളിലും വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി  പുറത്തേക്ക് ഓടി.

 
- See more at: http://www.asianetnews.tv/news/article/26622_earth-quake#sthash.SmMN0Lbp.dpuf
Read more ...

ചേട്ടന്റെ വിരല്‍ കടിക്കുന്ന അനുജന്റെ വൈറല്‍ വീഡിയോയ്ക്ക് എട്ടു വയസ്സ്; ആ കുട്ടികള്‍ ഇപ്പോഴെന്തു ചെയ്യുകയാണ്

Friday, 24 April 2015

 Asianet News  9 hours ago  Specials

ചേട്ടന്റെ വിരല്‍ കടിക്കുന്ന അനുജന്റെ വൈറല്‍ വീഡിയോയ്ക്ക് എട്ടു വയസ്സ്; ആ കുട്ടികള്‍ ഇപ്പോഴെന്തു ചെയ്യുകയാണ്
ഓര്‍മ്മയുണ്ടോ ഈ മുഖങ്ങള്‍? മറന്നു കാണില്ല, കാരണം ഇപ്പോഴും നമ്മുടെ വാട്സ് ആപ്പ് അക്കൌണ്ടുകളിലൂടെ പറന്നു നടക്കുന്നുണ്ട് ഇവരുടെ ആ രസികന്‍ വീഡിയോ. എട്ടു വര്‍ഷം മുമ്പ്, കുട്ടികളായിരിക്കെയാണ് ഇവരുടെ തമാശ വീഡിയോ പിതാവ് പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത് .അത് പിന്നീട് വൈറലായി. ഇതാണ് ആ വീഡിയോ:   

   ഹൃദയസ്പര്‍ശിയായിരുന്നു ആ വീഡിയോ. ഹാരി എന്ന കൊച്ചു പയ്യനും അനുജന്‍ ചാര്‍ലിയമായിരുന്നു അതില്‍. അനിയനെ കളിപ്പിക്കുന്നതിനിടെ കുഞ്ഞു ഹാരി വിരല്‍ ചാര്‍ലിയുടെ വായില്‍ വെയ്ക്കുന്നു. ആദ്യം ചെറിയൊരു കടി. ഹാരി ചെറുതായി ഞരങ്ങി. രണ്ടാമത് ഇത്തിരി കൂടി കടുപ്പമുള്ള കടി. ഹാരി ചെറുതായി നിലവിളിച്ചു. അടുത്ത കടിയില്‍ ഹാരി വാ പിളര്‍ന്നു കരയുന്നു. ചേട്ടന്റെ കരച്ചില്‍ കണ്ടതും കുഞ്ഞനിയന് ചിരി പൊട്ടി. അവന്‍ പൊട്ടിച്ചിരിക്കുന്നു.    
  ഈ ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ വൈറലായത്. ഇതിനകം 81.7 കോടി തവണ ഈ വീഡിയോ യൂ ട്യൂബില്‍ കണ്ടു കഴിഞ്ഞു. വാട്സ് ആപ്പില്‍ കണക്കില്ലാത്ത തവണകളും. ഈ കുട്ടികളുടെ ചിരിയും കരച്ചിലും ഇപ്പോഴും ഇന്റര്‍നെറ്റില്‍ പറന്നു നടക്കുകയാണ്. അതിനിടെയാണ് ഇരുവരുമുള്ള പുതിയ ഒരു വീഡിയോ പുറത്തു വന്നത്. ഇതാണ് പുതിയ വീഡിയോ:     
 - See more at: http://www.asianetnews.tv/magazine/article/26595_What-The--Charlie-Bit-My-Finger--Kids-Look-Like-Now#sthash.TN7GmXsi.dpuf
Read more ...

തൊഴില്‍തട്ടിപ്പും ക്രൂര പീഡനവും; ഒമാനില്‍ മലയാളി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി

Friday, 24 April 2015

 Asianet News  11 hours ago  News

തൊഴില്‍തട്ടിപ്പും ക്രൂര പീഡനവും; ഒമാനില്‍ മലയാളി യുവതി  കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി
മസ്കറ്റ്: ഒമാനിലെ ബര്‍ക്കയില്‍ തൊഴില്‍തട്ടിപ്പിന് ഇരയായ മലയാളി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. തിരുവനന്തപുരം വിതുര സ്വദേശി ഷീജയാണ് മര്‍ദ്ദനം ഭയന്ന് തന്നെ പൂട്ടിയിട്ട കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. കെട്ടിടത്തിന് താഴെ പരസ്യബോര്‍ഡില്‍ കുടുങ്ങിയതിനാല്‍ നിസാരമായ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടു. ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ ജോലിക്കെന്ന പേരില്‍ യു.എ.ഇ.യിലേക്ക് കൊണ്ടുവന്ന ഇവരെ കഴിഞ്ഞദിവസമാണ് വീട്ടുജോലിക്ക് ഒമാനിലേക്ക് എത്തിച്ചത്. ഒമാനിലെ ബര്‍ക്കയില്‍ മാന്‍പവര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ഷീജ താഴേക്ക് ചാടിയത്.
പത്രപരസ്യം കണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ ജോലിക്ക് അപേക്ഷിച്ച തന്നെ ചെന്നൈയിലെ ഒരു ഏജന്‍സിയാണ് യു.എ.ഇയിലെ അജ്മാനിലേക്ക് അയച്ചതെന്ന് ഷീജ പറയുന്നു. വാഗ്ദാനം ചെയ്ത ജോലിക്ക് പകരം വീട്ടുവേല ചെയ്യാന്‍ വിസമ്മതിച്ച ഇവര്‍ക്ക് അജ്മാനിലെ ഏജന്‍സിയില്‍ നിന്ന് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നു. സന്ദര്‍ശക വിസയില്‍ ഹൈദരബാദ് വഴിയാണ് ഇവരെ യു.എ.ഇയിലേക്ക് എത്തിച്ചത്.
അജ്മാനില്‍ നിന്ന് ഒമാനിലെ മാന്‍പവര്‍ ഏജന്‍സി 1300 റിയാല്‍ നല്‍കിയാണ് ഇവരെ ഒമാനിലെ ബര്‍ക്കയിലെത്തിച്ചത്. ഇവിടെ നിന്ന് സലാലയിലെ ഏജന്‍സിക്ക് കൈമാറാനായിരുന്നു നീക്കം. എന്നാല്‍, സലാലയിലേക്ക് പോകാന്‍ ഷീജ വിസമ്മതിച്ചു. മര്‍ദ്ദനം ഭയന്നാണ് നാലുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതത്രെ.
ഷീജ് ചികില്‍സ നല്‍കി അജ്മാനിലേക്ക് തിരിച്ചെത്തിക്കാനാണ് പൊലീസിന്റെ നിര്‍ദേശം. അജ്മാനിനെത്തിയാല്‍ തനിക്ക് വീണ്ടും മര്‍ദനമേല്‍ക്കേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. മസ്കത്ത് എംബസിയില്‍ വിവരമറിയിച്ച സാമൂഹിക പ്രവര്‍ത്തര്‍ ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്.

- See more at: http://www.asianetnews.tv/pravasam/article/26594_keralite-woman-tries-to-commit-suicde-in-Oman-#sthash.GrIyAwMw.dpuf
Read more ...

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്

Friday, 24 April 2015

 Asianet News  1 hour ago  Kerala

 സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തിന് എകെജി സെന്‍ററില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കേന്ദ്രക്കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ യോഗത്തിനെത്തില്ല. സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലാത്തത് കൊണ്ട് സംസ്ഥാന നേതൃത്വം വിഎസ്സിനെ യോഗത്തിന് ക്ഷണിച്ചിട്ടുമില്ല.
നിലവില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള ഘടകം വിഎസ്സിന് നിശ്ചയിച്ച് നല്‍കിയിട്ടില്ല. പുതിയ സെക്രട്ടറിയേറ്റിന് രൂപം നല്‍കു കയാണ് ഇന്ന് ചേരുന്ന സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട . പുതിയ സെക്രട്ടറിയേറ്റില്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടാകാനിടയില്ല. പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് രൂപീകരിക്കും. നേരത്തെ സെക്രട്ടറിയേറ്റിലുണ്ടായിരുന്ന ചിലരെ ഒഴിവാക്കിയാകും പുതിയവരെ ഉള്‍പ്പെടുത്തുക.
ഉച്ചയ്ക്ക് ശേഷം ഇടതുമുന്നണി നേതൃയോഗവും ചേരുന്നുണ്ട്. എല്‍ഡിഎഫ് വിപുലീകരണ വും ജനതാപാര്‍ട്ടി ലയനവും യോഗത്തില്‍ പ്രധാന ചര്‍ച്ച ആയേക്കും. എസ്എസ്എല്‍സി ഫലത്തിലെ ക്രമക്കേടും ബാര്‍ കോഴയില്‍ മന്ത്രി ബാബുവിനെതിരായ മൊഴിയും രാഷ്ട്രീയ ആയുധമാക്കാനുള്ള തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും.
- See more at: http://www.asianetnews.tv/news/article/26600_cpm-state-committe-meeting#sthash.6ph057W8.dpuf
Read more ...

ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ വില വെറും അഞ്ചുലക്ഷം

Thursday, 23 April 2015

ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ വില വെറും അഞ്ചുലക്ഷംഎല്ലാ വര്‍ഷവും വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഐപിഎല്‍ പൂരം അരങ്ങേറാറുള്ളത്. ഇത്തവണ ഐപിഎല്‍ രണ്ടാഴ്‌ച പിന്നിടുമ്പോള്‍ വിവാദങ്ങളില്ലാത്ത ഐപിഎല്‍ എന്ന് ആശ്വസിക്കുകയായിരുന്നു ബിസിസിഐ നേതൃത്വം. എന്നാല്‍ ബിസിസിഐയെ വെട്ടിലാക്കിക്കൊണ്ട് ചെന്നൈ സൂപ്പര്‍കിംഗ്സിന്റെയും മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെയും പേരില്‍ പുതിയൊരു വിവാദം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ മതിപ്പുവില വെറും അഞ്ചുലക്ഷമാണെന്ന വിവരമാണ് പുതിയ വിവാദത്തിന് ആധാരം. എന്നാല്‍ ടീം അധികൃതര്‍ നല്‍കിയ മതിപ്പുവില അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഐപിഎല്‍ ഭരണസമിതി. 


ഐപിഎല്‍ വാതുവെപ്പ് കേസില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍ ശ്രീനിവാസന് വീണ്ടും മല്‍സരിക്കാനായി ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ഉടമസ്ഥാവകാശം ഇന്ത്യാ സിമന്റ്സ് ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ സിമന്റിസിന്റെ തന്നെ ഉപസ്ഥാപനമായി, ചെന്നൈ സൂപ്പര്‍കിംഗ്സ് ക്രിക്കറ്റ് ലിമിറ്റഡ് എന്ന പേരില്‍ പുതുതായി രൂപീകരിച്ച കമ്പനിക്കാണ് ടീമിന്റെ ഉടമസ്ഥാവകാശം കൈമാറിയത്. ഐപിഎല്‍ നിയമാവലി പ്രകാരം ടീമിന്റെ ഉടമസ്ഥാവകാശം കൈമാറുമ്പോള്‍ മതിപ്പുവിലയുടെ അഞ്ചുശതമാനം ബിസിസിഐയ്‌ക്കു കൈമാറണം. ഇതുപ്രകാരം ടീമിന്റെ മതിപ്പുവില വെറും അഞ്ചുലക്ഷം രൂപയെന്ന് കാണിച്ചു 25000 രൂപയാണ് ചെന്നൈ സൂപ്പര്‍കിംഗ്സ് ക്രിക്കറ്റ് ലിമിറ്റഡ് ബിസിസിഐയ്‌ക്കു നല്‍കിയത്.

ഈ വിവരങ്ങള്‍ എന്‍ ശ്രീനിവാസനെ അനുകൂലിച്ചിരുന്ന മുന്‍ ഐപിഎല്‍ ഭരണസമിതി മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ പുതിയ ഭരണസമിതി വന്നതോടെ ചെന്നൈ സൂപ്പര്‍കിംഗ്സ് ക്രിക്കറ്റ് ലിമിറ്റഡ് നല്‍കിയ ടീമിന്റെ മതിപ്പുവില സംബന്ധിച്ച കണക്കുകള്‍ അംഗീകരിക്കാന്‍ വിമുഖത കാട്ടുകയായിരുന്നു. ഭരണസമിതിയിലെ പ്രത്യേക ക്ഷണിതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് ഈ വിഷയം പരസ്യമായി ഉന്നയിച്ചത്. 2014ല്‍ 450 കോടി രൂപ മതിപ്പുവിലയുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് എങ്ങനെ ഒരുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം മാത്രം ആസ്‌തിയുള്ള ടീമായി മാറിയെന്നും സിന്ധ്യ ചോദിക്കുന്നു. കഴിഞ്ഞവര്‍ഷം വരെ വാര്‍ഷിക ഫ്രാഞ്ചൈസി ഫീസായി പ്രതിവര്‍ഷം 40 കോടി രൂപയാണ് ഇന്ത്യ സിമന്റ്സ് ഒടുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ ശ്രീനിവാസന്റെ പിന്തുണയോടെ ബിസിസിഐ അദ്ധ്യക്ഷനായതിനാല്‍ ജഗ്‌മോഹന്‍ ഡാല്‍മിയ മൗനം പാലിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ടീമിന്റെ മതിപ്പുവില സംബന്ധിച്ച ശരിയായ കണക്കുകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ ഐപിഎല്‍ ഭരണസമിതി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

ഐപിഎല്ലില്‍ രണ്ടു തവണ ജേതാക്കളാകുകയും മൂന്നുതവണ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്ത ടീമാണ് ചെന്നൈ സൂപ്പര്‍കിംഗ്സ്. റെക്കോര്‍ഡ് തുകയ്‌ക്കു സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ എല്ലാ സീസണുകളിലും ടീം നിലനിര്‍ത്തുകയും ചെയ്തു. കൂടാതെ എല്ലാ വര്‍ഷവും വമ്പന്‍ താരനിരയെ അണിനിരത്തിയാണ് ചെന്നൈ സൂപ്പര്‍കിംഗ്സ് ഐപിഎല്ലില്‍ കളിക്കുന്നത്. ടീമിന് വിവിധതരത്തില്‍ കോടികണക്കിന് രൂപ വരുമാനമായി ലഭിക്കുകയും ചെയ്യുന്നുണ്ട്. ഒരു അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കഴിഞ്ഞവര്‍ഷം പുറത്തുവിട്ട കണക്കുപ്രകാരം ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ആസ്തി 450 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതായാലും പുതിയ വിവാദം വരുംദിവസങ്ങളിലും കത്തിപ്പടരുമെന്നാണ് വിവരം. എന്‍ ശ്രീനിവാസന്റെ പിന്തുണയോടെയാണ് അദ്ധ്യക്ഷനായതെങ്കിലും, ബിസിസിഐയിലെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ സൂപ്പര്‍കിംഗ്സ് വിവാദം കരുവാക്കുമെന്നും സൂചനയുണ്ട്.
- See more at: http://www.asianetnews.tv/sports/ipl2015/article/26538_CSK-only-worth-Rs-5-Lakh#sthash.jXf960h8.dpuf
Read more ...

എസ്എസ്എല്‍സി വിവാദത്തില്‍ ലീഗിനകത്ത് അമര്‍ഷം

Thursday, 23 April 2015

 Asianet News  4 hours ago  Kerala


എസ്എസ്എല്‍സി വിവാദത്തില്‍ ലീഗിനകത്ത് അമര്‍ഷം

കോഴിക്കോട്: എസ് എസ് എല്‍സി പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കെതിരായ ആക്രമണമായി മാറുന്നതില്‍ ലീഗിനകത്ത് അമര്‍ഷം. ആരോപണങ്ങള്‍ വിദ്യാഭ്യാസമന്ത്രിയുടെ പിഴവ് കാരണമാണെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയുടെ പ്രമുഖ നേതാവായ കെ എന്‍ എ ഖാദര്‍ രംഗത്തെത്തി. ഏറ്റവുമൊടുവില്‍  പൊതുമരാമത്ത് മന്ത്രിക്കെതിരെയുണ്ടായ ആരോപണത്തെ പോലും ലീഗ് പ്രതിരോധിച്ചിരുന്നു. എന്നാല്‍ എസ് എസ് എല് എസി ഫലപ്രഖ്യാപനത്തിലെ പിഴവ് മന്ത്രി കാണിച്ച അനാവശ്യ തിടുക്കം കാരണാണെന്ന അഭിപ്രായം ലിഗിനകത്ത് ശക്തമാണ്. അട്ടിമറി നടന്നുവെന്ന മന്ത്രിയുടെ ന്യായികരണം ഇവര്‍ വിശ്വസിക്കുന്നില്ല. പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ വിണ്ടും മാനസിക സമ്മര്‍ദ്ദത്തിലാകുന്ന നടപടിയാണ് വിദ്യാഭ്യാസവകുപ്പിന്റേതെന്ന് യുത്ത് ലിഗ് നേതൃത്വവും പ്രതികരിച്ചു.


തിടുക്കം കാണിച്ചത് വഴി പാര്‍ട്ടിക്ക് വിണ്ടുമൊരു വിവാദത്തിന് മറുപടി പറയേണ്ടി വന്നിരിക്കുകയാണ്. മുമ്പ് വിവാദങ്ങളുണ്ടായപ്പോള്‍ ലിഗ് നേതൃത്വം മന്ത്രിമാരെ വിളിച്ച് വരുത്തി സുക്ഷ്മത വേണമെന്ന പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന് ശേഷമാണ് ഇബ്രാഹിം കുഞ്ഞും ഇപ്പോള്‍ അബ്ദുറബ്ബും വിവാദത്തില്‍ പെട്ടത്. അഞ്ചാം മന്ത്രി തര്‍ക്കമടക്കം ഈ മന്ത്രിസഭയുടെ തുടക്കം മുതലേ ലീഗ് വിവാദത്തില്‍ പെട്ടിരുന്നു. ഭരണകാലവാധി അവസാനിക്കുമ്പോഴും വിവാദം തുടരുന്നത് ലീഗിന് തലവേദനയായിരിക്കുകയാണ്. അതേസമയം പ്രശ്നം ലീഗ് ഇനിയും ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ല, ഉദ്യോഗസ്ഥരെ മന്ത്രി കണ്ണടച്ചു വിശ്വസിച്ചു എന്നാണ് പ്രമുഖ നേതാക്കള്‍ കരുതുന്നത്. തര്‍ക്കാലം ന്യായീകരണങ്ങള്‍ നിരത്താതെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- See more at: http://www.asianetnews.tv/news/article/26539_League-Leaders-not-satisfied-with-sslc-issue#sthash.LwazjGBY.dpuf
Read more ...

അബ്‌ദു റബ്ബ് രാജിവെക്കണമെന്ന് പ്രതിപക്ഷം

Thursday, 23 April 2015

 Asianet News  6 hours ago  Kerala

അബ്‌ദു റബ്ബ് രാജിവെക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം അലങ്കോലമാക്കിയ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് ചുമതല ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിദഗ്ധരെ ഒഴിവാക്കി ഇഷ്ടക്കാരെ മന്ത്രി നിയോഗിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. മന്ത്രിയുടെ ഓഫിസിന്റെ ദുരൂഹമായ ഇടപെടലും പരീക്ഷാഫലം കുളമാക്കിയതിന് നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിനെ പഴിചാരി മാപ്പര്‍ഹിക്കാത്ത തെറ്റ് മറച്ചു വയ്ക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നും വി.എസ് ആരോപിച്ചു. 

അതേസമയം ഫലപ്രഖ്യാപനത്തിലെ വീഴ്‌ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ റബ്ബ് രാജിവെയ്ക്കണമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ആവശ്യപ്പെട്ടു. ഫലപ്രഖ്യാപനം അബദ്ധപഞ്ചാംഗമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും എം എ ബേബി ആവശൃപ്പെട്ടു. ദുര്‍ഗന്ധം വമിക്കുന്ന അശ്ലീല ഭരണമായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും മുന്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
- See more at: http://www.asianetnews.tv/news/article/26532_Opposition-wants-Rubb-resignation#sthash.6eTBX2ca.dpuf
Read more ...

എസ്എസ്എല്‍സി: പുതുക്കിയ ഫലം നാളെ

Thursday, 23 April 2015

 Asianet News  3 hours ago  Kerala

എസ്എസ്എല്‍സി: പുതുക്കിയ ഫലം നാളെ
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ വൈകിട്ടോടെ പുനഃപ്രസിദ്ധീകരിച്ചേക്കും. പരീക്ഷാ ഭവന്‍ സൈറ്റില്‍നിന്നു നിലവിലെ ഫലം നീക്കി. 40 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് പരീക്ഷാഫലം പൂര്‍ണമായും പരീക്ഷാ ഭവന്‍ ശേഖരിച്ചു. 
 
ആകെയുള്ള 54 മൂല്യനിര്‍ണയ ക്യാംപുകളില്‍ ഇനി 11 ഇടങ്ങളില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് ലഭിക്കാനുണ്ട്. ആയിരത്തിലധികം കുട്ടികളുടെ പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ ക്യാംപുകളില്‍ അധ്യാപകര്‍ മാര്‍ക്ക് ലിസ്റ്റും പേപ്പറും ഒത്തുനോക്കുന്ന തിരക്കിലാണ്. ഇന്നു രാത്രിയിലോ നാളെ ഉച്ചയോടുകൂടിയോ പൂര്‍ണമായ ഫലം ഇവിടങ്ങളില്‍ നിന്നുമെത്തും. ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടവര്‍ക്ക് അതും കൂടി നല്‍കി നാളെ രാത്രിയോടെ വ്യക്തതയുള്ള പൂര്‍ണഫലം പ്രസിദ്ധീകരിക്കും.

ഇതിനിടെ രാവിലെ ഐടി അറ്റ് സ്കൂള്‍, പരീക്ഷ ഭവന്‍ എന്നിവയുടെ വെബ്സൈറ്റില്‍ നിന്ന് നിലവിലെ ഫലം നീക്കിയെങ്കിലും വൈകിട്ടോടെ ഐടി അറ്റ് സ്കൂളിന്‍റെ വെബ്സൈറ്റില്‍ പഴയ ഫലം വീണ്ടുമിട്ടു. മൂല്യ നിര്‍ണയ ക്യാംപുകളില്‍ നിന്ന് കിട്ടിയ മാര്‍ക്കും നിലവിലെ മാര്‍ക്ക് ലിസ്റ്റും ഒരുമിച്ചുനോക്കി പിഴവുകള്‍ തിരുത്തിയാകും  വെബ് സൈറ്റില്‍ പൂര്‍ണമായ ഫലം ലഭ്യമാക്കുക. അതസമയം ക്യാംപുകളില്‍ നിന്ന് ഫലം വേഗത്തിലെത്തിക്കാനുളള സമ്മര്‍ദവുമുണ്ട് അധ്യാപകര്‍ക്ക്.

ഫലം പ്രസദ്ധീകരിച്ചാലും അത് പ്രഖ്യാപിക്കില്ല. ഇപ്പോഴത്തെ വിജയശതമാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാത്തതിനാലാണ് പ്രഖ്യാപനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം .

Read more ...

കമല്‍ ചിത്രമൊരുക്കാന്‍ പ്രഭു ദേവ!

Thursday, 23 April 2015

 Asianet News  42 minutes ago  News

കമല്‍ ചിത്രമൊരുക്കാന്‍ പ്രഭു ദേവ!
ഇപ്പോള്‍ ബോളിവുഡിലെ തന്നെ തിരക്കുള്ള സംവിധായകനാണ് നടന്‍ കൂടിയായ പ്രഭു ദേവ. പ്രഭു ദേവയുടെ മനസ്സില്‍ ഇപ്പോള്‍ ഒരു ബിഗ് ബജറ്റ് തമിഴ് ചിത്രമാണ്. അതും കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം. 

കമലിനെ നായകനാക്കി ചിത്രമൊരുക്കാനുള്ള ആഗ്രഹം പ്രഭുദേവ അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും ചെയ്‍തു. കഥയും പറഞ്ഞു. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ പൂര്‍ത്തിയായതിനു ശേഷം പ്രഭുദേവയുടെ ചിത്രത്തെ കുറിച്ച് ആലോചിക്കാമെന്ന് കമല്‍ഹാസന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സോനാക്ഷി സിന്‍ഹയെ കമല്‍ ചിത്രത്തില്‍ നായികയാക്കാനാണ് പ്രഭുദേവ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കമല്‍ഹാസന്‍ നായകനായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം ഉത്തമവില്ലന്‍ ആണ്. സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശവും പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്.

 - See more at: http://www.asianetnews.tv/enews/article/26547_Film-News:-Kamal-Haasan#sthash.v9NRKU1x.dpuf
Read more ...

പ്ലസ്ടുവിനും ഹൈ സ്പീഡ് മൂല്യനിര്‍ണയം

Thursday, 23 April 2015

 Asianet News  2 hours ago  Kerala

പ്ലസ്ടുവിനും ഹൈ സ്പീഡ് മൂല്യനിര്‍ണയം
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിലും എസ്എസ്എല്‍സി മോഡല്‍ തിടുക്കം. നാളെയ്ക്കകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ ചില ജില്ലകളില്‍ അധ്യാപകര്‍ക്ക് കൂടുതല്‍ കെട്ട് ഉത്തരക്കടലാസുകള്‍ നല്‍കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയമാണ് തിടുക്കത്തില്‍ പൂര്‍ത്തിയാക്കുന്നത്. 

സാധാരണ ഗതിയില്‍ ഒരു അധ്യാപകന്‍ ഒരു ദിവസം നോക്കേണ്ടത് 26 പേപ്പര്‍. അതായത് 13 വീതമുള്ള രണ്ടു കെട്ട്. ഓരോ കെട്ട് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനും മൂന്നു മണിക്കൂര്‍ സമയം. രാവിലെ 9.30 മുതല്‍ വൈകീട്ട് നാലു വരെയാണു മൂല്യ നിര്‍ണയ ക്യാമ്പിന്റെ സമയം. പക്ഷേ നാളെയ്ക്കകം മൂല്യനിര്‍ണയം തീര്‍ക്കണമെന്ന നിര്‍ദേശം വന്നതോടെ ഇപ്പോള്‍ ചില ജില്ലകളില്‍ ഒരു കെട്ട് ഉത്തരക്കടലാസ് കൂടി അധികം നല്‍കി. അതായത് 39 പേപ്പര്‍.

കണ്ണൂര്‍ ജില്ലയിലെ ക്യാംപില്‍ ഇന്നലെയും ഇന്നും കെമിസ്ട്രി പേപ്പര്‍ ഒരു കെട്ട് അധികം നല്‍കിയെന്നാണ് വിവരം. തിരുവനന്തപുരത്തെ ക്യാംപില്‍ കെമിസ്ട്രിയും ഫിസിക്‌സും ഒരോ കെട്ട് വീതം അധികം നല്‍കിയെന്നും അറിയുന്നു. എന്‍ജിനീയറിങ് പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളുടെ മാര്‍ക്കും പരിഗണിക്കുന്നുണ്ട്. അതിനാല്‍ ഇരട്ട മൂല്യ നിര്‍ണയമാണ് നടത്തുന്നത്. ഈ സാഹചര്യമുളളപ്പോഴാണ് തിടുക്കത്തിലുള്ള മൂല്യനിര്‍ണയം. 

ഒരു കെട്ട് അധികം ഉത്തരക്കടലാസ് നോക്കുന്നത് അര ഡിഎയും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും നല്‍കാമെന്നാണ് അധ്യാപകര്‍ക്കുള്ള വാഗ്ദാനം. കഴിഞ്ഞ ആറിനാണ് മൂല്യനിര്‍ണയ ക്യാംപ് തുടങ്ങിയത്. 

original by: http://www.asianetnews.tv/news/article/26546_plus-two#sthash.txj5Q3yY.dpuf
Read more ...